മെരിറ്റ് അവാർഡ്ദാന വിതരണവും ഡയാലിസിസ് കിറ്റ് വിതരണവും സംഘടിപ്പിച്ചു
1431166
Sunday, June 23, 2024 10:54 PM IST
ചവറ : എസ്എസ്എൽസി,പ്ലസ്ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷി കുട്ടികൾക്കും, അധ്യാപകർക്കും മെരിറ്റ് അവാർഡ്ദാന വിതരണവും ഡയാലിസിസ് കിറ്റ് വിതരണവും സംഘടിപ്പിച്ചു. തേവലക്കര പോലീസ് കുടുംബ കൂട്ടായ്മയുടെയും തേവലക്കര പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗവ. എച്ച്എസ്എസ് അയ്യൻകോയിക്കൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കരുനാഗപ്പള്ളി എ സി പി പ്രദീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. തേവലക്കര പൊലീസ് കൂട്ടായ്മ ആന്റ് പബ്ലിക് ലൈബ്രറി പ്രസിഡന്റ്് രതീഷ് കുമാർ അധ്യക്ഷനായി.
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്അഡ്വ. പി .ബി .ശിവൻ മെറിറ്റ് അവാർഡ് വിതരണവും, ഡയാലിസിസ് കിറ്റ് വിതരണവും നിർവഹിച്ചു. മൈൻഡ് സംഘടനാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ജോയി ആലുക്കാസ് മാനേജർ അരുൺകുമാർ, പിആർഒ വിശ്വേശ്വരൻ പിള്ള, സ്കൂൾ പ്രഥമ അധ്യാപിക ജയശ്രീ, പിടിഎ പ്രസിഡന്റ് സുനിൽകുമാർ,സെക്രട്ടറി പ്രവീഷ്, തേവലക്കര പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.