പത്തേക്കറിലെ കുടിവെളള ക്ഷാമത്തിനു പരിഹാരമായി; പദ്ധതി ഉദ്ഘാടനം ചെയ്തു
1425906
Thursday, May 30, 2024 12:49 AM IST
കുളത്തൂപ്പുഴ: ദളിത് പിന്നാക്ക വിഭാഗങ്ങള്‍ താമസിക്കുന്ന ചോഴിയക്കോട് പത്തേക്കര്‍ പ്രദേശത്തെ കുടുംബങ്ങളുടെ കുടിവെളള ക്ഷാമത്തിനു പരിഹാരമായി.
ജനസേവന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി കഴിഞ്ഞ ദിവസം ചോഴിയക്കോട് സംഘടിപ്പിച്ച ചടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷെഫീക്ക് ചോഴിയക്കോട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് ഹനീഫ, നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാന് നെല്ലിമൂട്, ഗ്രാമപഞ്ചായത്തംഗം പി. ഉദയകുമാര്‍, കുളത്തൂപ്പുഴ വെല്‍ഫെയര്‍ സൊസൈറ്റി രക്ഷാധികാരി അസ്ലം കൊച്ചുകലുങ്ക്, ടൗണ്‍ മസ്ജിദ് ആന്റ് ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് എം.എം. കമാല്‍, ടൗൺമസ്ജിദി ഇമാം ഷാനവാസ് അല്‍ ഹസനി, അബ്ദുല്‍ വഹാബ് കുളത്തൂപ്പുഴ, സിന്ധു സുഭാഷ്, ഹാലുദീന് എന്നിവര്‍ പ്രസംഗിച്ചു.
ജനസേവന വിഭാഗത്തിന്റെ നേതൃത്വത്തില്‍ സമീപ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന അരിപ്പ, മാടന്നട, ഓന്തുപച്ച, കൈപ്പത്തിക്കുന്ന്, പൂവണത്തുമ്മൂട് കുടിവെള്ള പദ്ധതികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നവരെ ചടങ്ങില്‍ പ്രശംസാ ഫലകം നല്കി ആദരിച്ചു.