കലാകുടുംബത്തിൽ നിന്നും പഠന മികവുമായി ഐശ്വര്യ
1425904
Thursday, May 30, 2024 12:49 AM IST
പുനലൂർ: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷയിൽ മികച്ച വിജയവുമായി ഐശ്വര്യ അഭിലാഷ്. പ്രവാസിയായ അഭിലാഷ് പ്രസാദിന്റേയും ആയൂർ ജവഹർ ഹയർസെക്കൻഡറി സ്കൂളിലെ കെമിസ്ട്രി അധ്യാപികയും കവയിത്രിയുമായ ആശ അഭിലാഷിന്റേയും മൂത്ത മകളാണ് ഐശ്വര്യ അഭിലാഷ്.
പത്താം ക്ളാസ് പരീക്ഷയിൽ 97 ശതമാനം മാർക്ക് വാങ്ങി സ്കൂൾ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ ഈ കൊച്ചു മിടുക്കിക്ക് സാധിച്ചു. കരവാളൂർ ഓക്സ്ഫോർഡ് സെൻട്രൽ സ്കൂളിലാണ് പഠിച്ചത്. ലൈബ്രറി തല ക്വിസ് മത്സരങ്ങളിലും ഉപന്യാസരചനയിലും വിദ്യാർഥിനി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഒരു ചിത്രകാരി കൂടിയാണ് ഐശ്വര്യ. കലാകുടുംബത്തിലെ മൂത്ത മകളാണ് ഈ മിടുക്കി. ഐശ്വര്യയുടെ അമ്മ രണ്ടു കവിതാസമാഹാരങ്ങൾ ഉൾപ്പെടെ നിരവധി കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ഒരു ഗായിക കൂടിയാണ്. നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സഹോദരി അനശ്വര അഭിലാഷ് ഒരു ഇംഗ്ലീഷ് കഥാസമാഹാരം ഉൾപ്പെടെ നിരവധി രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ പുനലൂരിനടുത്ത് മാത്രയിൽ താമസിക്കുന്ന ഈ കലാകുടുംബത്തിലേക്ക് ഒരു പൊൻതൂവലാവുകയാണ് ഐശ്വര്യ യുടെ ഈ മികച്ച വിജയം.