ദേ​ശീ​യ പാ​ത​യ്ക്ക​ടി​യി​ലെ തോ ​ട് അ​ട​ഞ്ഞു; വെ​ള്ള​ക്കെ​ട്ടാ​യി ഗ​താ​ഗ​തം ത​ട​സപെ​ട്ടു
Tuesday, May 28, 2024 11:38 PM IST
കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സപ്പെ​ടു​ക​യും ഗ​താ​ഗ​ത കു​രു​ക്ക് ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

പോ​ള​യ​ത്തോ​ട് ജം​ഗ്ഷ​നും ക​ച്ചേ​രി​യ്ക്കു​മി​ട​യി​ലാ​ണ് റോ​ഡ് വെ​ള്ളം കൊ​ണ്ട് നി​റ​ഞ്ഞ​ത്. പ​രി​സ​ര​ത്തെ ക​ട​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി. ദേ​ശീ​യ പാ​ത​യ്ക്ക് കു​റു​കെ​യു​ള്ളേ തോ​ട് മാ​ലി​ന്യ​ങ്ങ​ളും ചെ​ളി​യും കൊ​ണ്ട് അ​ട​ഞ്ഞ​താ​ണ് റോ​ഡി​ൽ വെ​ള്ളം ക​യ​റാ​ൻ ഇ​ട​യാ​ക്കി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പറേ​ഷ​നി​ൽ നി​ന്നും ശു​ചീ​ക​ര​ണെ തൊ​ഴി​ലാ​ളി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ത്തിെ ജെസിബിയു​ടെ സ​ഹാ​യ​ത്തോ​ടെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് റോ​ഡി​ന് അ​ടി​യി​ലു​ള്ളേ തോ​ട്ടി​ലെ ത​ട​സം നീ​ക്കി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യ​ത്.