ഏയ്ഞ്ചൽസ് മീറ്റ് 2024 സംഘടിപ്പിച്ചു
1425420
Monday, May 27, 2024 11:54 PM IST
ഇടപ്പാളയം : കൊല്ലം - ആയൂർ മേഖലാ ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ 2023- 2024 വർഷങ്ങളിൽ ആഘോഷമായി കുർബാന സ്വീകരിച്ച കുട്ടികളുടെ സംഗമം ഏയ്ഞ്ചൽസ് മീറ്റ് - 2024 ഇടപ്പാളയം സെന്റ് ജോർജ് പള്ളിയിൽ നടത്തി.
ഫൊറോനാ ബൈബിൾ കലോത്സവത്തിന്റെ സമ്മാനദാന സംഗമവും നടന്നു. സന്ദേശ നിലയം ഡയറക്ടർ ഫാ.ആൻഡ്രൂസ് പാണംപറമ്പിൽ മുഖ്യാതിഥിയായിരുന്നു. ഫാ.ഫിലിപ് തയ്യിൽ, ഫാ.ആന്റണി കാച്ചാംകോട്, ഫാ.മാത്യു നടയ്ക്കൽ, ഫാ.എബി ചങ്ങങ്കരി, ബ്രദർ. ജോയൽ അരഞ്ഞാണിയിൽ എന്നിവർ നേതൃത്വം നല്കി.