പ്രേമചന്ദ്രന് ചിറക്കരയിൽ ആവേശപൂർവമായ വരവേൽപ്
1416535
Monday, April 15, 2024 11:52 PM IST
ചാത്തന്നൂർ : യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രനെ ആവേശ പൂർവം ചിറക്കര വരവേറ്റു. ചിറക്കര ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന സ്വീകരണ പര്യടന പരിപാടിയിലാണ് ആവേശോജ്വല വരവേൽപ് നൽകിയത്.
രാവിലെ നെടുങ്ങോലം ടക്കേ മുക്കിൽ നിന്നും ആരംഭിച്ച സ്വീകരണ സമ്മേളനം കെപിസിസി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.വി. ബൈജുലാൽ അധ്യക്ഷനായി.
ആർഎസ്പി ദേശീയ സമിതി അംഗം കെ.ജയകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എസ്.ശ്രീലാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ, ജനറൽ കൺവീനർ ഷാലു.വി.ദാസ്, കെ.സുജയ് കുമാർ, റാംകുമാർരാമൻ, എൻ.സത്യദേവൻ, സി.ആർ അനിൽകുമാർ, പത്മപാദൻ തുടങ്ങിയവർ പ്രസംഗിച്ചു.
പോസ്റ്റ് ഓഫീസ് മുക്ക്, പുന്നമുക്ക് |ഒഴുകുപാറ, പോളച്ചിറ, ഒഴുകുപാറ കോളനി, ചിറക്കരത്താഴം, ഭജനമഠം, ചിറക്കരക്ഷേത്രം, ഇടവട്ടം, ഉളിയനാട്, പാണിയിൽ, വിളപ്പുറം, ഏറം തെക്ക് എന്നിവിടങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. സ്ത്രീകളും കുട്ടികളും അടക്കം വൻ ജനപങ്കാളിത്തം ശ്രദ്ധേയമായി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സുരേന്ദ്രൻ, ഉളിയനാട് ജയൻ, സുബി പരമേശ്വരൻ, മേരി റോസ്, ദിലീപ് ഹരിദാസൻ, മഹിളാ കോൺഗ്രേസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.