വീട്ടില്‍ നിർത്തിയിട്ടിരുന്ന കാറിന്റെ മുന്‍ വശം കത്തി നശിച്ചു
1416351
Sunday, April 14, 2024 5:27 AM IST
ചവറ : വീട്ടുകാര്‍ യാത്ര കഴിഞ്ഞ് വന്ന കാര്‍ വീട്ടിലെ പോര്‍ച്ചിനുള്ളില്‍ ഇട്ട് അല്‍പ്പ സമയത്തിനകം കാറിന്റെ മുന്‍ വശം കത്തി നശിച്ചു.പന്മന നെറ്റിയാട് കൊച്ചു തുണ്ടില്‍ കബീറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു കത്തിയത്.
കാര്‍ കൊണ്ടിട്ട് പത്ത് മിനിട്ടിന് ശേഷം കാറില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു.ഇതു കണ്ട വീടിനോട് ചേര്‍ന്നുള്ള കടയിലെ ജീവനക്കാരന് കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളെയും വീട്ടുകാരെയും ഉടന്‍ തന്നെ വിവരം അറിയിപ്പിച്ചു. സംഭവം അറിഞ്ഞ് ചവറ അഗ്നി സുരക്ഷാ സേന എത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. സ്റ്റിയറിങിന്റെ കുറച്ച് ഭാഗവും മുന്‍ വശത്തെ സീറ്റും കത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാര്‍ കത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം