എൻജിഒ അസോ സിയേഷൻ പ്രതിഷേധിച്ചു
1396701
Friday, March 1, 2024 11:19 PM IST
കൊല്ലം :അധികാരത്തിന്റെ ഗർവിൽ സി പി എം പിന്തുണയോടെ,എസ്എഫ്ഐ കാമ്പസുകളിൽ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ എൻ ജി ഒ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
കൊല്ലം കളക്ടറേറ്റിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്തേക്ക് നടന്ന പ്രകടനത്തിനുശേഷം , പൂക്കോട് വെറ്ററിനറി കോളജ് കാമ്പസിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സിദ്ധാർഥിന്റെ ഛായാ ചിത്രത്തിന് മുമ്പിൽ മെഴുകുതിരികൾ തെളിയിച്ച് പ്രണാമം അർപ്പിച്ചു.
പ്രതിഷേധയോഗം എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജെ .സുനിൽ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. അനിൽ ബാബു അധ്യക്ഷനായി.
ജെ.സരോജാക്ഷൻ, എ. എസ്. അജിലാൽ, ഹസൻ പെരുംകുഴി, എച്ച്. നിസാം, ബി. അനിൽകുമാർ, എസ്. ഉല്ലാസ്,ടി. ശ്രീകുമാർ, എൽ ജയകുമാർ, ബി .ലുബിന, റോണി. സി.അലക്സാണ്ടർ, ജെ.ശുഭ, പൗളിൻ ജോർജ്,വൈ.ഫിറോസ്,ജെ. രാജേഷ് കുമാർ, എം.ആർ.ദിലീപ്, എന്നിവർ പ്രസംഗിച്ചു.