ഗവ. ട്രൈബൽ എൽപി സ്കൂളിൽ ക്യാന്പ് സംഘടിപ്പിച്ചു
1396483
Thursday, February 29, 2024 11:26 PM IST
കുളത്തൂപ്പുഴ: ഗവ. ട്രൈബൽ എൽപിഎസ് ഇടപ്പണയിൽ ലേണിംഗ് ഡിസബിലിറ്റി ക്യാമ്പ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. നിള സ്കൂൾ ഒഫ് ഹാപ്പിനസ്, തണൽ മൈൽസ്റ്റോൺ സിഡിസി തിരുവല്ലം, നിള ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ അഭിമുഖത്തിൽ ഗവ. ട്രൈബൽ എൽപി എസ് ഇടപ്പണ സ്കൂളിൽ എംപവറിംഗ് മൈൻഡ്, എംബ്രാസിംഗ് ഇൻക്ലുസിവ് എഡ്യൂക്കേഷൻ എന്ന പേരിൽ ലേണിംഗ് ഡിസബിലിറ്റി ക്യാമ്പ് കഴിഞ്ഞദിവസം സംഘടിപ്പിച്ചു. നിള സ്കൂൾ ഓഫ് ഹാപ്പിനസ് ഡയറക്ടർ സലീന ബീവി ഉദ്ഘാടന നിർവഹിച്ചു.
സ്കൂൾ പ്രഥമ അധ്യാപിക ബീന, എ.കെ ഫൗണ്ടേഷൻ അംഗങ്ങൾ, അധ്യാപകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് ബോധവൽക്കരണവും സംഘടിപ്പിച്ചു.