മതേതരത്വം ഭാരതത്തിന്റെ ആത്മാവ്: പി. രാജേന്ദ്രപ്രസാദ്
1394577
Wednesday, February 21, 2024 11:46 PM IST
കൊല്ലം : ഭാരതത്തെ എക കണ്ഠമായി യോജിപ്പിച്ച് നിര്‍ത്തുന്നതിന് മതേതരത്വം പ്രധാന ഘടകമാണന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് .
കെ പി സി സി മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റ് കൊല്ലം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഭിമാനമായിരുന്ന സാഹോദര്യം, സഹിഷ്ണുത എന്നിവ നഷ്ടപ്പെട്ടിരിക്കുന്നു .കേവലം മൃഗങ്ങളുടെ പേരില്‍ പോലും വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കുവാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചെര്‍ത്തു.
കെ പി സി സി മൈനോരിറ്റി കൊല്ലം ജില്ലാ ചെയര്മാന് ഷാ കറുത്തേടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്മാന് ഷിഹാബുദീന്‍ കാര്യത്ത് മുഖ്യപ്രഭാഷണം നടത്തി.
ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ചക്കനാല്‍ സനല്‍കുമാര്‍, എന്‍.ഉണ്ണികൃഷ്ണന്, ഒ ബി സി കോണ്‍ഗ്രസ് ജില്ലാ ചെയര്മാന് ഒ. ബി. രാജേഷ് , ഭാരവാഹികളായ അല്‍ഫോന്‍സ് ഫിലിപ്പ്, ആശിഖ്പരവൂര് , അച്ചന് കുഞ്ഞ്, സലിം ചിറ്റുമൂല, ജഗന്നാഥന് സേവ്യര്‍, നസീര്‍ കുന്നിക്കോട്, മുനീര്‍ ബാനു ,നസീഹ ഷംസ് , സീന ബഷീര്‍ , കൊട്ടൂര്‍ കലാം, സിയാദ്, അനസ് ഷിഹാബുദീന്‍, ശാസ്താംകോട്ട സൈനുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.