വ​രും ത​ല​മു​റ​യ്ക്ക് മി​ക​ച്ച ജീ​വി​ത സാ​ഹ​ച​ര്യം ഒ​രു​ക്ക​ണമെന്ന് സെ​മി​നാ​ർ
Tuesday, February 20, 2024 5:07 AM IST
കൊ​ട്ടാ​ര​ക്ക​ര:​ ഭാ​വി​ത​ല​മു​റ​യ്ക്ക് മി​ക​ച്ച ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് സു​സ്ഥി​ര​വി​ക​സ​ന​ത്തി​ല്‍​ കേ​ന്ദ്രീ​കൃ​ത​മാ​യ പ​ദ്ധ​തി​ക​ളു​ടെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കി ത​ദ്ദേ​ശ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍.

കൊ​ട്ടാ​ര​ക്ക​ര ജൂ​ബി​ലി മ​ന്ദി​രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സു​സ്ഥി​ര വി​ക​സ​ന​വും പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ളും എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സെ​മി​നാ​ര്‍. സു​സ്ഥി​ര​വി​ക​സ​ന ല​ക്ഷ്യ​മു​ള്ള വി​വി​ധ​പ​ദ്ധ​തി​ക​ളാ​ണ് ന​വ​കേ​ര​ള​ക​ര്‍​മ പ​ദ്ധ​തി​യി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ വി​ഭാ​വ​നം​ചെ​യ്യു​ന്ന​ത്. ന​ഗ​ര​വ​ല്‍​ക്ക​ര​ണ​പ്ര​ക്രി​യ വ​ര്‍​ധിച്ചു​വ​രു​മ്പോ​ഴും പ്ര​കൃ​തി​യു​ടെ ത​ന​ത്‌ സ​മ്പ​ത്തു​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ബാ​ധ്യ​സ്ഥ​രാ​ണ്. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ സു​സ്ഥി​ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള 17 ഇ​ന​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള പ​ങ്ക് സെ​മി​നാ​ര്‍ ഓ​ര്‍​മപ്പെ​ടു​ത്തി.

സു​സ്ഥി​ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള ബൃ​ഹ​ത്പ​ദ്ധ​തി​ക​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. ഭൗ​തി​ക​സാ​ഹ​ച​ര്യ​വി​ക​സ​ന​തോ​ടൊ​പ്പം പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​നും തു​ല്യ​പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്ന് സെ​മി​നാ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ത്ത​ര​ത്തി​ലു​ള്ള വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഓ​രോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കേ​ണ്ട​തെ​ന്ന് സെ​മി​നാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കി​ല ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ജോ​യ് ഇ​ള​മ​ണ്‍ മോ​ഡ​റേ​റ്റ​റാ​യി. സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ര്‍​ഡ് അം​ഗം ജി​ജു പി. ​അ​ല​ക്‌​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് ചേ​മ്പ​ര്‍ സെ​ക്ര​ട്ട​റി ഡി. ​സു​രേ​ഷ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.എം കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.