ഉപയോ ഗശൂന്യമായ കാർഷിക ഉപകരണങ്ങൾ ലേലം ചെയ്യണം
1376319
Wednesday, December 6, 2023 11:29 PM IST
ചാത്തന്നൂർ:കൃഷിഭവനിലും തദ്ദേശസ്ഥാപനങ്ങളിലും തുരുമ്പെടുത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കാർഷികോപകരണങ്ങൾ ലേലം ചെയ്ത് ഖജനാവിന് മുതൽക്കൂട്ടാക്കണമെന്ന് ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ലക്ഷങ്ങൾ വില വരുന്ന കാർഷികോപകരണങ്ങൾ ആരോരും കാണാനും കേൾക്കാനും ഇല്ലാതെ കിടന്നു നശിക്കുകയാണ്. ട്രാക്ടറും ട്രില്ലറും കൊയ്ത്ത് മെഷീനുകളും ഉൾപ്പെടെ അല്പകാലം മാത്രം ഉപയോഗിച്ചതോ അല്പം പോലും ഉപയോഗിക്കാത്തതോ ആയവയും ഇക്കൂട്ടത്തിൽ ഉണ്ട്.
ദുരന്തക്കാഴ്ചകളായി അവശേഷിക്കുന്ന ഇത്തരം ഉപകരണങ്ങളുടെ മുഴുവൻ കണക്കുകൾ ശേഖരിക്കുകയും അവ വിറ്റഴിച്ച് സർക്കാരിന് മുതൽക്കൂട്ടാക്കുകയും ചെയ്യണമെന്നാണ് ആവശ്യമെന്ന് ആന്റി കറപ്ഷൻ പിപ്പിൾസ് മൂവ് മെന്റ് ജില്ലാ പ്രസിഡന്റ് ജി. ദിവാകരൻ ആവശ്യപ്പെട്ടു.