നവകേരള സദസ്: അഞ്ചലിൽ യോ ഗം ചേർന്നു
1376087
Wednesday, December 6, 2023 12:25 AM IST
അഞ്ചൽ : നവകേരള സദസിന്റെ വിപുലമായ ഒരുക്കങ്ങളുടെ ഭാഗമായി അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്യത്തിൽ വിപുലമായ യോഗം ചേർന്നു അഞ്ചൽ അൽ അമാൻ കൺവൻഷൻ സെന്ററിൽ ചേർന്ന യോഗം പി .എസ് .സുപാൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഓമന മുരളി അധ്യക്ഷത വഹിച്ചു. പുനലൂര്‍ ആർഡി ഒ ശശികുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റ്ിഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ. ഷാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി.അജിത്ത്, എസ്.സജീവ്, ജില്ലാ പഞ്ചായത്ത് അംഗം സി .അംബികകുമാരി, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് രാധാ രാജേന്ദ്രൻ, എസ് .മായാകുമാരി, ഇ. കെ. സുധീർ, എസ് .അശോക് കുമാർ, സന്ധ്യാബിനു, എസ.് ശോഭ , ബി ഡി ഒ ആർ.വി.അരുണ എന്നിവർ പ്രസംഗിച്ചു .
ബ്ലോക്ക് പരിധിയിലെ അങ്കണവാടി ജീവനക്കാർ, ആശ പ്രവർത്തകർ, ഹരിതകർമസേന, എസ്ടി-എസ് റ്റി പ്രമോട്ടറൻമാർ തൊഴിലുറപ്പ് മേറ്റ്മാർ തുടങ്ങിയവർയോഗത്തിൽ പങ്കെടുത്തു.