ഐആർഇഎൽ സാനിറ്ററി പാഡ് ഇൻസിനറേറ്ററുകൾ നൽകി
1374289
Wednesday, November 29, 2023 1:24 AM IST
ചവറ : കേന്ദ പൊതുമേഖലാ സ്ഥാപനമായ ചവറ ഐ ആർ ഇ എൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി ചവറ , നീണ്ടകര പ്രദേശങ്ങളിലെ ഗേൾസ് ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി സ്ക്കൂളുകളിൽ സാനിറ്ററി പാഡ് ഇൻസിനറേറ്ററുകൾ നൽകി.
ഉദ്ഘാടനം ചവറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സുജിത്ത് വിജയൻ പിള്ള എം എൽ എ നിർവഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി മുഖ്യ പ്രഭാഷണം നടത്തി. ഐ ആർ ഇ യൂണിറ്റ് മേധാവി എൻ .എസ്. അജിത്ത് പദ്ധതി വിശദീകരണം നടത്തി. പി ടി എ പ്രസിഡന്റ് ജയജിത്ത് അധ്യക്ഷനായി .
ഐ ആർ ഇ ചീഫ് മാനേജർ ഭക്തദർശൻ,പ്രിൻസിപ്പാൾ അർച്ചന, പുത്തൻതുറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചവറ ഗവ. ഹൈസ്ക്കൂളുകൾ പ്രതിനിധികളായ അനിത, ശോഭ, സൂസി തുടങ്ങിയവർ പ്രസംഗിച്ചു.