കേരളപുരം മേരി റാണി ദേവാലയത്തിലെ പാദുകാവൽ തിരുനാളിന് കൊാടിയേറ്റി
1373952
Monday, November 27, 2023 11:39 PM IST
കുണ്ടറ: കേരളപുരം മേരി റാണി ദേവാലയത്തിൽ പാദു കാവൽ തിരുനാളിന് ഇടവക വികാരി ഫാ. പ്രവീസ് മത്തിയാസ് കൊടിയേറ്റി. തിരുനാൾ ഡിസംബർ മൂന്നിന് സമാപിക്കും.
ഇന്നുമുതൽ ഡിസംബർ ഒന്നു വരെ നടക്കുന്ന തിരൂകർമങ്ങളിലും ദിവ്യബലിയിലുംഫാ. മനോജ് ആന്റണി, ഫാ. ടെറി തങ്കച്ചൻ, ഫാ. ബേണി വർഗീസ്, ഫാ. ഷാജി ജർമൻ തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും. രണ്ടിന് രാവിലെ എട്ടിന് വാഹന വെഞ്ചിരിപ്പ്. വൈകുന്നേരം 4.30ന് ജപമാല, നൊവേന അഞ്ചിന് ഫാ. ഇഗ്നാസി രാജശേഖരന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ സന്ധ്യാവന്ദന പ്രാർഥനയും ദിവ്യബലിയും തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവുംനടക്കും.
തിരുനാൾ ദിനമായ മൂന്നിന് രാവിലെ 9.45ന് ആഘോഷമായ തിരുനാൾ സമൂഹ ബലി, ഫാ. തങ്കച്ചൻ ചിറയത്ത് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തിരുശേഷിപ്പ് വണക്കം കൊടിയിറക്കം സ്നേഹവിരുന്ന്.