ഫിലിം ക്ലബ് ഉദ്ഘാടനവും ചലച്ചിത്ര മേളയും
1339536
Sunday, October 1, 2023 1:09 AM IST
ചാത്തന്നൂർ : ചാത്തന്നൂർ ഗവ.വൊക്കേഷണൽ ആന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എൽ. കമലമ്മ അമ്മ നിർവഹിച്ചു.
പി. പ്രദീപ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് ജെസി വർഗീസ് നിർവഹിച്ചു.
നാടക സംവിധായകൻ പരവൂർ ബി. വേണു മുഖ്യ പ്രഭാഷണം നടത്തി. എസ് ആർ ജി കൺവീനർ കെ. സിന്ധു, സ്റ്റാഫ് സെക്രട്ടറി സി. സുമാദേവി, അസിസ്റ്റന്റ് സ്റ്റാഫ് സെക്രട്ടറി ബി. രഞ്ജിത്ത് ,കെ.എസ്.ഫാത്തിമ നാസ് , മുഹമ്മദ് ബാസിം എന്നിവർ പ്രസംഗിച്ചു.
മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ അവലോകനവും സംവാദവും നടന്നു.