പോഷൺ മാ -2023 വിവാ കാമ്പയിൻ സംഘടിപ്പിച്ചു
1339230
Friday, September 29, 2023 10:20 PM IST
ചാത്തന്നൂർ:ചാത്തന്നൂർ ഐസിഡി എസിന്റെ നേതൃത്വത്തിൽ പോഷൻ മാ 2023 ന്റെ ഭാഗമായി വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന വിവാ കാമ്പയിൻ ചാത്തന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കാമ്പയിൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ഗവ. വിഎച്ച്എസ്എസ് പ്രഥമാധ്യാപിക എൽ. കമലമ്മ അമ്മ മുഖ്യ പ്രഭാഷണം നടത്തി.
സി ഡി പി ഒ ജ്യോതി ജെ. അധ്യക്ഷത വഹിച്ചു. എൻഎംഎംകോ ഓർഡിനേറ്റർ വരുൺ, സെക്ടർ ലീഡർ നജീമ ബീവി എന്നിവർ പ്രസംഗിച്ചു.
ഡോ. അഞ്ജിത കൃഷ്ണൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ എസ്.ആർ ഷീബ എന്നിവർ പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി അനീമിയ സ്ക്രീനിംഗ് ടെസ്റ്റ്, പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.