റോഡ് നവീകരണം കുണ്ടറ മണ്ഡലത്തിൽ 80 ലക്ഷം രൂപ അനുവദിച്ചു
1338812
Wednesday, September 27, 2023 11:28 PM IST
കുണ്ടറ : കുണ്ടറനിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി കാലവർഷകെടുത്തിയിൽ പെട്ട് സഞ്ചാരയോഗ്യമല്ലാതായി മാറിയ റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപ അനുവദിച്ചതായി പി. സി. വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു.
പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ -ചേറ്റുകട റോഡ് , നെടുമ്പന പഞ്ചായത്തിലെ പുത്തൻകട - മുടിയച്ചിറ റോഡ് , കുണ്ടറ പഞ്ചായത്തിലെ ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് -പ്ലാവറ റോഡ് , തൃകോവിൽവട്ടം പഞ്ചായത്തിലെ മൈലപ്പൂർ കിക്കോസ് ജംഗ്ഷൻ - പദ്മവിലാസം റോഡ്, പേരയം മാർക്കറ്റ് ജംഗ്ഷൻ - ചേരൂർമുക്ക് റോഡ്, കണ്ണങ്കരകുളം മുതൽ ചിറയമ്പിനാട് കുളം തോട്ട് വരമ്പ് റോഡ്, വെറ്റിലത്താഴം -കലുങ്ക് മുക്ക് റോഡ് ഡീസന്റ് ജംഗ്ഷൻ റോഡ്, ഇളമ്പള്ളൂർ പഞ്ചായത്തിലെ പികെപി കവല മുസ്ലിം പള്ളി മുതൽ മടവന ഏല റോഡുകൾക്ക് 10 ലക്ഷം രൂപ വീതം ഭരണാനുമതി നേടിയതായി പി. സി. വിഷ്ണുനാഥ് അറിയിച്ചു.