മത്സ്യ വ്യാപാരത്തെച്ചൊല്ലി തര്‍ക്കം: ആക്രമിച്ചവര്‍ അറസ്റ്റില്‍
1337354
Friday, September 22, 2023 12:59 AM IST
ചവറ : നീണ്ടകര ഹാർബറിൽ മത്സ്യ വ്യാപാരം നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച രണ്ടു പേരെ ചവറ പോലിസ് അറസ്റ്റ് ചെയ്തു.
നീണ്ടകര സ്റ്റീഫന്‍ ലാന്റില്‍ ജോണ്‍ (55), ജോണിന്റെ മകന് സ്റ്റാന്‍ലി (അപ്പു-29) എന്നിവരെയാണ് സ്റ്റേഷന് ഇന്‍സ്പക്ടര്‍ കെ.ആര് ബിജുവിന്റെ സംഘത്തിലുള്ള പോലിസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച ശക്തികുളങ്ങര സ്വദേശിയായ ലൂക്ക് ഇഗ്നേഷ്യസിനെ മത്സ്യ വ്യാപാരത്തെത്തുടര്ന്ന് ഉണ്ടായ തര്‍ക്കം ഉണ്ടായി.
തുടര്‍ന്ന് അന്നേ ദിവസം വൈകുന്നേരം നീണ്ടകര ഹാര്‍ബറില്‍ വെച്ച് മാരകായുധങ്ങളുമായെത്തിയ ജോണും അപ്പുവും ലൂക്കിനെ അസഭ്യം പറഞ്ഞ ശേഷം ചെവിയ്ക്ക് പരിക്കേല്‍പ്പിക്കുകയും ഫോണിനും വാച്ചിനും കേടു വരുത്തുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെ പിടി കൂടുകയായിരുന്നു