ഹരിത കർമ്മ സേനാംഗം കുഴഞ്ഞുവീണ് മരിച്ചു
1599817
Wednesday, October 15, 2025 2:29 AM IST
കൊടുവിള : ഹരിത കർമ്മ സേന അംഗം കുഴഞ്ഞുവീണ് മരിച്ചു. ശിങ്കാരപ്പള്ളി വള്ളാന്തറ വീട്ടിൽ അജിയുടെ ഭാര്യ മോളി (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഹരിത കർമ സേനയിലെ ജോലിക്കു പോകാൻ ഒരുങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു രാവിലെ 11ന് പേരയം പഞ്ചായത്ത് അങ്കണത്തിൽ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വർക്കല മുങ്ങോടു സെന്റ് സെബാസ്റ്റ്യൻപള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.