കസാഖിസ്ഥാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് പനന്തുണ്ടിലിന് സ്വീകരണം
1337348
Friday, September 22, 2023 12:58 AM IST
മീൻകുളം: കഴിഞ്ഞ ഒന്‍പതിന് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ച് ആര്‍ച്ചു ബിഷപായി അഭിഷിക്തനായ ഫാ. ഡോ. ജോര്‍ജ് പനന്തുണ്ടിലിന് നാളെ രാവിലെ 10.15 ന് സീറോ മലബാര്‍ കൊല്ലം-ആയൂര്‍ ഫൊറോനയിലെ മീൻകുളം ലൂര്‍ദ്മാതാ ഇടവകയിൽ സ്വീകരണം നല്‍കും.
ഇടവകയിലെ പരേതരായ ഇല്ലിക്കല്‍ ദേവസ്യയുടെയും അന്നമ്മയുടെയും മകൾ മേരിക്കുട്ടിയുടെ മകനാണ് നവാഭിഷിക്തന്. റിട്ട. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. ജോര്‍ജ് ആണ് അദ്ദേഹത്തിന്റെ പിതാവ്.
റോമില്‍ നിന്നും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ശേഷം നയതന്ത്രത്തില്‍ രണ്ടുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ നൂണ്‍ഷ്യോയുടെ അസിസ്റ്റന്റായി സേവനം അനുഷ്ഠിച്ച് വരുന്നു.
ബഹുഭാഷാ പണ്ഡിതനായ അദ്ദേഹത്തെ ഇപ്പോള്‍ കസാഖിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി മാര്‍പാപ്പാ നിയമിച്ചിരിക്കുകയാണ്. മലങ്കര കത്തോലിക്കാ സഭയില്‍ നിന്നും വത്തിക്കാന്‍ സ്ഥാനപതിയായി നിയമിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം.