വിശ്വകർമദിനം: ശോഭായാത്രയും സാംസ്കാരിക സമ്മേളനവും നടന്നു
1336577
Monday, September 18, 2023 11:43 PM IST
കൊട്ടാരക്കര: വിശ്വകർമദിനത്തോടനുബന്ധിച്ചു വിശ്വകർമ സർവീസ് സൊസൈറ്റി കൊട്ടാരക്കര നഗരത്തിൽ ശോഭായാത്രയും സാംസ്കാരിക സമ്മേളനവും നടത്തി.
വൈകുന്നേരം 3.30 ന് പുലമൺ രവിനഗറിൽ നിന്ന് ആരംഭിച്ച ശോഭായാത്ര സൗപർണിക ഓഡിറ്റോ യത്തിൽ സമാപിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വി എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് മുരളി യദുകുലം അധ്യക്ഷത വഹിച്ചു. വിശ്വകർമ സന്ദേശം ഡെപ്യൂട്ടി കളക്ടർ ബി.അനിൽകുമാർ നിർവഹിച്ചു.
കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എസ്.ആർ രമേശ്, ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി അലക്സ്, വിഎസ്എസ് സംസ്ഥാന കൗൺസിലർ രാജു മഠത്തിലഴികം, ജില്ലാ പ്രസിഡന്റ് എം. മണിക്കുട്ടൻ, ജില്ലാ സെക്രട്ടറി സുരേന്ദ്രൻ മാങ്കോട്, ട്രഷറർ കൃഷ്ണൻ രാമസ്വാമി, എം. അനൂപ്, ബിനി പി, ആർ വിജയൻ എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.