മാതൃവേദി -പിതൃവേദി, സൺഡേ സ്കൂൾ ഫൊറോനാതല സെമിനാർ അഞ്ചൽ മേരി മാതാ പള്ളിയിൽ നടത്തി
1301764
Sunday, June 11, 2023 3:23 AM IST
അഞ്ചൽ: കൊല്ലം ആയൂർ ഫൊറോനാ മാതൃവേദി -പിതൃവേദി, സൺഡേ സ്കൂൾ ഫൊറോനാതല സെമിനാർ അഞ്ചൽ മേരി മാതാ പള്ളിയിൽ നടത്തി. ജീവിതപാതയിൽ പതിയിരിക്കുന്ന അപകട കെണികൾ തിരിച്ചറിഞ്ഞ് തിരുത്തി വിജയകരമായി മുന്നേറുവാൻ സഹായിച്ച അർധദിനസെമിനാർ മാതൃ -പിതൃവേദി ഫോറോനാ ഡയറക്ടർ ഫാ.ജോസഫ് ചെമ്പിലകത്തിന്റെ നേതൃത്വത്തിൽ അഞ്ചൽ യൂണിറ്റ് പ്രസിഡന്റുമാർ പതാക ഉയർത്തി.
മാതൃ -പിതൃ വേദി ആനിമേറ്റർ റവ. സി. സ്റ്റാർലെറ്റ് സിഎംസിയുടെ പ്രാർഥനയോടെ ക്ലാസ് ആരംഭിച്ചു. പ്രസിഡന്റ് ജോസ് ജോർജ് അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ഫൊറോനാ ഡയറക്ടറും ഫിൽഗിരി സെന്റ് ജോസഫ് ഇടവക വികാരിയുമായ ഫാ. മാത്യു നടയ്ക്കൽ ഉദ്ഘാടനം ചെയ്തു . പിതൃവേദി ഫൊറോനാ സെക്രട്ടറി ബോബൻ കുര്യാക്കോസ്, അഞ്ചൽ മേരി മാതാ - പഴയേരൂർ സെന്റ് തോമസ് ഇടവകകളുടെ വികാരി ഫാ. വർഗീസ് പുന്നക്കാലായിൽ, മുൻ പിതൃവേദി പ്രസിഡന്റ് ടോംസ് എൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ കൈതവന ഇടവക സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററും കെഎസ്ഇബിറിട്ട.സീനിൽ സൂപ്രണ്ടും അതിരൂപത പി ആർ ജാഗ്രത സമിതി മുൻ മെമ്പറും ഇപ്പോൾ അതിരൂപത ഹിസ്റ്ററി കമ്മീഷൻ മെമ്പറുമായ കെ. വി സെബാസ്റ്റ്യൻ കുന്നത്ത് കുഴിയിൽ, ചങ്ങനാശേരി നാലുകോടി ഇടവക സൺഡേ സ്കൂൾ അധ്യാപകനും സെയിൽസ് ടാക്സ് മുൻ അസിസ്റ്റന്റ് കമ്മീഷണറുമായ ജോർജ് സെബാസ്റ്റ്യൻ കുറുക്കൻ കുഴി, ചങ്ങനാശേരി നാലുകോടിയിൽ ബിസിനസ് നടത്തുകയും എയർഫോഴ്സിൽ സാമ്പ്രൻ ലീഡറുമായിരുന്ന കെ. എസ് മാത്യു കണ്ടംപറമ്പിൽ എന്നിവർ ക്ലാസ് നയിച്ചു.
അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസു വരെയുള്ള കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ ഏകദേശം 450 പേർ പങ്കെടുത്തു. ഫൊറോനാ എക്സിക്യൂട്ടീവ് അംഗങ്ങളും ഫൊറോനാ അനിമേഷൻ അംഗങ്ങളും ക്ലാസിനു ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു. സൺഡേ സ്കൂൾ സി. ആർ, റ്റി അംഗം ചെറിയാൻ പ്ലാവനാകുഴിയിൽ, മാതൃവേദി ഫൊറോനാ പ്രസിഡന്റ് സുലു സോയി എന്നിവർ പ്രസംഗിച്ചു.