ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ വ്യായാമങ്ങൾ വളരെ നല്ലത്: എംപി
1301762
Sunday, June 11, 2023 3:23 AM IST
ചാത്തന്നൂർ.ജീവിത ശൈലി രോഗങ്ങൾ നിയന്ത്രക്കുന്നതിന് പ്രഭാത സവാരിക്ക് പുറമെ ഏയറോബിക് വ്യായാമങ്ങൾ ചെയുന്നത് വളരെ നല്ലതാണെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം. പി.
തിരക്ക് പിടിച്ച് ഓടി നടക്കുന്ന ഈ കാലഘട്ടത്തിൽ വ്യായാമം ചെയ്യുന്നത് വഴി മാനസിക, ശാരീരിക ഉന്മേഷം ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,99600 രൂപ വകയിരുത്തി നിർമ്മിച്ച ആധുനിക സജ്ജീകരണത്തോട് കൂടിയുള്ള ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ഷീല ബിനു അധ്യക്ഷയായിരുന്നു . അസിസ്റ്റന്റ് എഞ്ചിനീയർ സിനി. ബി. എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സാജൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, ഏലിയാമ്മ ജോൺസൻ, അനീഷാനിസാം, ശ്രീലാൽ ചിറയത്ത്, ഡൈനീഷ്യ റോയ്സൺ, രഞ്ജു. റ്റി. ജി,ബി.ഹരികുമാർ ഫവാസ്. എസ്. എൻ എന്നിവർ പ്രസംഗിച്ചു.