ഹരിതസഭ സംഘടിപ്പിച്ചു
1301411
Friday, June 9, 2023 11:07 PM IST
കൊല്ലം :മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഹരിതസഭ സുജിത് വിജയന്‍പിള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് തങ്കച്ചി പ്രഭാകരന് അധ്യക്ഷയായി. മാലിന്യമുക്ത ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അപര്‍ണ രാജഗോപാല്‍ അവതരിപ്പിച്ചു.
പഞ്ചായത്തിലെ 13 വാര്‍ഡുകളായി പ്രവര്‍ത്തിക്കുന്ന 26 ഹരിത കര്‍മസേന അംഗങ്ങളെ ആദരിച്ചു. നവകേരളം മിഷന് പ്രവര്‍ത്തകര്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ ഒന്നാംഘട്ട മാലിന്യ സംസ്കരണ പ്രവര്‍ത്തന റിപ്പോര്‍ട്ടും കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് വിമല്‍ രാജ്, അഡ്വ ഷാജി എസ് പള്ളിപ്പാടന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രഭാകരന് പിള്ള, പ്രദീപ് എസ് പുല്യാഴം, ഉണ്ണികൃഷ്ണ പിള്ള, ബേബി മഞ്ജു, സീതാലക്ഷ്മി, വി സജുമോന്, സന്ധ്യാ മോള്, അനില്‍കുമാര്‍, മീന, സ്മിത, സിന്ധു മോള് എന്നിവര്‍ പങ്കെടുത്തു.