സൗജന്യ മെഡിക്കൽ ക്യാമ്പും ചികിത്സാ ധനസഹായ വിതരണവും
1301407
Friday, June 9, 2023 11:07 PM IST
പാരിപ്പള്ളി : കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ 24-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പും ചികിത്സാ ധനസഹായ വിതരണവും ഇന്ന് നടക്കും. പാരിപ്പള്ളി പഞ്ചായത്ത് ഹാളിൽ രാവിലെ 8.30 മുതലാണ് ക്യാമ്പ് . സിനിമ സംവിധായകനും പുരസ്കാര ജേതാവുമായ രാരീഷ് ജി കുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി എസ് സന്തോഷ് കുമാർ അധ്യക്ഷനായിരിക്കും.
സൗജന്യ നേത്ര പരിശോധനയും ആയുർവേദ ചികിത്സയും നിർധന രോഗികൾക്ക്ചികിത്സ ധനസഹായവിതരണവും നടത്തും. കഴിഞ്ഞ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്ത നേത്ര രോഗികൾക്കുള്ള കണ്ണടയും വിതരണം ചെയ്യും.
സീനിയർ ഫയർ ഓഫീസർ എസ്.ആർ.മുരളീധരക്കുറുപ്പ്, റിട്ട: എ എസ് ഐ മാരായ വിക്ടർ വിദേവ് , രാജു പി.ഡി എന്നിവർക്ക് പ്രതിഭാദരവ് നല്കും.
ക്യാമ്പിൽ പങ്കെടുക്കുന്ന നേത്രരോഗികൾക്ക് ആവശ്യമെങ്കിൽ ശസ്ത്രക്രിയയും കണ്ണടയും സൗജന്യമായി ചെയ്തു കൊടുക്കും. രോഗികൾക്ക് ആവശ്യമായ ആയുർവേദ മരുന്നുകളും വിതരണം ചെയ്യുമെന്നും സൗജന്യമായി രക്തപരിശോധനയും ക്യാമ്പിലുണ്ടാകുമെന്നും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി എസ് സന്തോഷ്കുമാർ അറിയിച്ചു.