ബസിൽ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്
1301398
Friday, June 9, 2023 11:05 PM IST
കൊട്ടാരക്കര: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം വണ്ടൂർ പുത്തൻവീട്ടിൽ ഹരികൃഷ്ണൻ (24) നാണ് പരിക്കേറ്റത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പുത്തൂർ ടൗണിൽ ഇന്നലെ രാവിലെ 10 ഓടെയാണ് അപകടം. സൊസൈറ്റി എന്ന സ്വകാര്യ ബസിൽ ബൈക്ക് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്ക് പൂർണമായി തകർന്നു. സ്വകാര്യ ബസിന്റെ മുൻ ഭാഗവും തകർന്നിട്ടുണ്ട്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുത്തൂർ പോലീസ് കേസെടുത്തു.