കൊല്ലം സഹോദയ മെറിറ്റ് ഡേ ഇന്ന് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍
1301395
Friday, June 9, 2023 11:05 PM IST
അഞ്ചല്‍ : സിബിഎസ്ഇ സ്കൂളുകളുടെ കൊല്ലം സഹോദയായുടെ ഈ വര്‍ഷത്തെ മെറിറ്റ് ഡേ പരിപാടികള്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ നടക്കും.
സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന മെറിറ്റ് ഡേ സമ്മേളനം പത്തനംതിട്ട ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും.
സഹോദയ വൈസ് പ്രസിഡന്റുമാരായ പ്രഫ. ഡോ. എബ്രഹാം കരിക്കം, രഞ്ജിനി റ്റി, ജനറല്‍ സെക്രട്ടറി ബോണിഫേഷ്യ വിന്‍സെന്റ്, ജോയിന്റ് സെക്രട്ടറിമാരായ വി.എല്‍. ജോര്‍ജ് കുട്ടി, ഷിബു സക്കറിയ, ട്രഷറര്‍ ഫാ. വിന്‍സെന്റ് കരിക്കല്‍ ചാക്കോ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഫാ. ഡോ. ജി. എബ്രഹാം താലോത്തില്, അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ വൈസ് ചെയര്മാന് കെ.എം. മാത്യു, പ്രിന്‍സിപ്പല്‍ മേരി പോത്തന് എന്നിവര്‍ പ്രസംഗിക്കും.
കൊല്ലം സഹോദയായില്പ്പെട്ട അന്‍പതോളം സ്കൂളുകളില്‍ ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും സ്കൂളുകളെയും യോഗത്തില്‍ ആദരിക്കും.