എ ഐഎ കാമറ; ഹൈക്കോടതിയെ സമീപിക്കും: രമേശ് ചെന്നിത്തല
1299054
Wednesday, May 31, 2023 11:33 PM IST
കരുനാഗപ്പള്ളി: എ ഐഎ കാമറ വിഷയത്തിൽ നിയമം വിദഗ്ധരുമായി ആലോചിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.
ആദിനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിർമിക്കുന്ന കോൺഗ്രസ് ഭവന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട ആളുകളുടെ കൈയിൽ നിന്ന് നിയമ ലംഘനത്തിന്റെ പേരിൽ കോടിക്കണക്കിനു രൂപാ കൊളളയടിച്ച് ബന്ധുക്കൾക്കും കോർപറേറ്റ് കമ്പനികൾക്കും കൊടുക്കാനുളള തീരുമാനത്തിനെതിരേ ശക്തമായ പോരാട്ടം നടത്തുന്നും അദ്ദേഹം പറഞ്ഞു.
പനയഞ്ചേരിൽ സദാശിവൻപിള്ളയുടെ സ്മരണാർഥം നല്കിയ ഭൂമിയിലാണ് കോൺഗ്രസ് ഭവൻ നിർമിക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. സി സിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, യുഡിഎഫ് ചെയർമാൻ കെ സി രാജൻ, ആർ രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, നാസർ ചിറ്റൂ മൂല, നീലികുളം സദാനന്ദൻ നിർമാണ കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് എന്നിവർ പ്രസംഗിച്ചു.