സ്കൂള്‍ പ്രവേശനോത്സവം ഇന്ന്; ജില്ലാതല ഉദ്ഘാടനം ചവറയില്‍
1299048
Wednesday, May 31, 2023 11:30 PM IST
കൊല്ലം: ജില്ലാ സ്കൂള്‍ പ്രവേശനോത്സവം ചവറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് രാവിലെ 9.30ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന് എംപി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉപഹാര സമര്‍പ്പണവും ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷാജി അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം സി പി. സുധീഷ്കുമാര്‍ ഭിന്നശേഷി സൗഹൃദ പ്രോജക്ട് പ്രകാശനം ചെയ്യും. സര്‍വശിക്ഷ കേരളം ഡി പി സി സജീവ് തോമസ് പൊതുവിദ്യാലയ മികവ് അവതരണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരില്‍, ജില്ലാ പഞ്ചായത്ത് അംഗം എസ് സോമന്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ഷെമി, ജെ ആര് സുരേഷ്കുമാര്‍, എസ് സിന്ധു, പി എം സെയ്ദ്, പി ആര് രജിത്ത്, തങ്കച്ചി പ്രഭാകരന് തുടങ്ങിയവര്‍ പങ്കെടുക്കും.