അധിവര്‍ഷാനൂകൂല്യം; രേഖകള്‍ ഹാജരാക്കണം
1298402
Monday, May 29, 2023 11:30 PM IST
കൊല്ലം: കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി 60 വയസ് പൂര്‍ത്തീകരിച്ച് 2017 ഡിസംബര്‍ വരെ അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ രേഖകള്‍ നല്കാത്തവര് കൈപ്പറ്റ് രസീത്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അംഗത്തിന്റെ ഫോണ്‍ നമ്പറും കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. പേരിലോ വിലാസത്തിലോ വ്യത്യാസമുള്ളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കണം.
മരണമടഞ്ഞ അംഗങ്ങളുടെ അവകാശികള്‍ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും രണ്ട് രേഖകള്‍ കൂടി ലഭ്യമാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2766843, 2950183.
വിദ്യാർഥികൾക്ക് പഠനോപകരണ
വിതരണം നടത്തി
പരവൂർ : കോട്ടുവൻകോണം എസ് എൻ ഡി പി ശാഖ സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബി ബി ഗോപകുമാർ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി നടരാജൻ, ശാഖ വൈസ് പ്രസിഡന്റ് സുരേഷ്, സെക്രട്ടറി ഭുവനേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.