പൂർവ വിദ്യാർഥി സംഗമം നടത്തി
1297868
Sunday, May 28, 2023 2:49 AM IST
കൊല്ലം: തേവള്ളി ബോയ്സ് സ്കൂളിനോട് ചേർന്നുള്ള കെയുസിടിഇ 2012-13 വർഷത്തെ ബിഎഡ് വിദ്യാർഥികളുടെ സംഗമം കോളജിൽ നടന്നു. പ്രിൻസിപ്പൽ ഡോ. ലതാദേവിയമ്മ ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ ഡോ. ജ്യോതിസ്, വി.എസ്.അനുപമ, ജി.എസ്.ഷീനു, കെ. സംഗീത, റ്റി. സിമി, എസ്.ആർ. സൈജ, അല്ലി അനിരുദ്ധൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് കലാപരിപാടികൾ അരങ്ങേറി. ചാരിറ്റി പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. പൂർവ വിദ്യാർഥികളായ ചാരുദത്തൻ, ദീപക്, ഉണ്ണി അരവിന്ദൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കോളജിൽ 32 വർഷം സേവനം അനുഷ്ടിച്ച വി.രാജീവനെ ചടങ്ങിൽ ആദരിച്ചു.