സംസ്കാര സാഹിതിയുടെ അമ്മ മനസ്- പരിപാടി ഇന്ന്
1297570
Friday, May 26, 2023 11:25 PM IST
പാരിപ്പളളി : ഡോ.വന്ദനാ ദാസ് നീറുന്ന ഓർമയായി മാറിയതിന്റെ പതിനാറാം ദിനമായ ഇന്ന് സംസ്കാര സാഹിതി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ അമ്മ മനസ് പരിപാടി പാരിപ്പളളി മെഡിക്കൽ കോളേജ് പടിക്കൽ സംഘടിപ്പിക്കുന്നു. മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ കരിമ്പാലൂർ മണിലാൽ അധ്യക്ഷനാകും.
ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ, കെപിസിസി അംഗം നെടുങ്ങോലം രഘു, പരവൂർ മുൻസിപ്പൽ ചെയർ പേഴ്സസൺ പി.ശ്രീജ, ജില്ലാ ജനറൽ കൺവീനർ എസ്.എം ഇക്ബാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ, ആർ.ഡി.ലാൽ, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.ശാന്തിനി തുടങ്ങിയവർ പ്രസംഗിക്കും.