വൈദ്യുതി പുന:സ്ഥാപിക്കാന്‍ ഊര്‍ജിത ശ്രമം
1297322
Thursday, May 25, 2023 11:19 PM IST
കൊല്ലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കെ എസ്ഇബിഎല് കരുനാഗപ്പള്ളി ഡിവിഷന് പരിധിയില്‍ മൈനാഗപ്പള്ളി, പന്മന, തേവലക്കര ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. വൃക്ഷചില്ലകള്‍ ഒടിഞ്ഞു വീണ് 15 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 200 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുതി ലൈനുകള്‍ തകരാറിലാവുകയും ചെയ്തു.
കൂടാതെ ഇടിമിന്നലേറ്റ് ഒട്ടനവധി വീടുകളുടെ വയറിംഗും എനര്‍ജി മീറ്ററുകളും കേടായിട്ടുണ്ട്. ജീവനക്കാരുടെയും കരാര്‍ തൊഴിലാളികളുടെയും വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.