കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളിക്ക് ധനസഹായം കൈമാറി
1280946
Saturday, March 25, 2023 11:12 PM IST
ആര്യങ്കാവ് : ആര്യങ്കാവില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള തോട്ടം തൊഴിലാളി സോപാലിനു അടിയന്തിര ചികിത്സ സഹായം കൈമാറി.
പി.എസ് സുപാല്‍ എംഎല്‍എയുടെ ഇടപെടീലിനെ തുടര്‍ന്നാണ് വനം വകുപ്പ് അടിയന്തിര സംഹയം എന്ന നിലയില്‍ അന്‍പതിനായിരം രൂപ അനുവദിച്ചത്. തുക എംഎല്‍എ സോപാലിന്റെ ഭാര്യക്ക് കൈമാറി. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണന്, തെന്മല ഗ്രാമപഞ്ചായത്ത് അംഗം സിബില്‍ ബാബു അടക്കം ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസമാണ് അമ്പനാട് തേയില തോട്ടത്തിലെ അരണ്ടല്‍ ഡിവിഷനില്‍ വച്ച് കാട്ടാന സോപാലിനെ ആക്രമിക്കുന്നത്. കാട്ടാനയുടെ കുത്തേറ്റു വയറ്റില്‍ ഗുരുതരമായി പരിക്കേറ്റ സോപാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചിരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ തോട്ടം മാനേജ്മെന്റിനെതിരെയും വനം വകുപ്പിനെതിരെയും വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. തിങ്കളാഴ്ച വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ തെന്മല ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരിക്കുകയാണ്.