കുട്ടികള്‍ക്ക് മുട്ടക്കോഴി പദ്ധതിക്ക് ഏരൂരില്‍ തുടക്കം
1280637
Friday, March 24, 2023 11:29 PM IST
ഏരൂർ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കുട്ടിക്ക് മുട്ടക്കോഴി പദ്ധതിക്ക് ഏരൂര്‍ പഞ്ചായത്തില്‍ തുടക്കമായി.
പദ്ധതിയിലൂടെ അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 50 കുട്ടികള്‍ക്ക് 5 കോഴികളെ വീതം വിതരണം ചെയ്യും. ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി അജയന് പദ്ധതി ഉദ്ഘാടനം ചെയ്തു.
മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചു ഇത്തരത്തില്‍ നിരവധിയായ പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കി വരികയാണ് എന്ന് റ്റി അജയന് പറഞ്ഞു. പിടിഎ പ്രസിഡന്റ് എം അജയന് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി അജിത്ത്, ഷൈന്‍ ബാബു, സ്കൂള്‍ പ്രധാമാധ്യാപിക ലക്ഷ്മി, ഏരൂര്‍ മൃഗാശുപത്രി ഡോക്ടര്‍ മണിമോഹന്‍, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ബിജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും നൽകി
പന്മന : പന്മന ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും നൽകി. 2023 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേശയും കസേരയും നൽകിയത് . ഇരുപത്തിമൂന്ന് പേർക്ക് 184000 രൂപയാണ് ചെലവായത് .
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ് എം. ഷമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ ചടങ്ങിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോർജ് ചാക്കോ, പന്മനബാലകൃഷ്ണൻ, കറുകത്തല ഇസ്മായിൽ, സുകന്യ, ലിൻസി, അനീസ്സാ നിസാർ, രമ്യ, താജുദീൻ, ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു .