അധ്യാപക നിയമനം
1280613
Friday, March 24, 2023 11:08 PM IST
കൊല്ലം: ചന്ദനത്തോപ്പിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ / വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ / ഫൈന്‍ ആര്‍ട്സ് / അപ്ലൈഡ് ആര്‍ട്സ് / ആര്‍ക്കിടെക്ചര്‍ / ഇന്ററാക്ഷന് ഡിസൈന്‍ / ന്യൂ മീഡിയ സ്റ്റഡീസ് / ഡിസൈന്‍ മാനേജ്മെന്റ്/ എര്‍ഗണോമിക്സ് / ഹ്യൂമന്‍ ഫാക്ടര്‍ എഞ്ചിനീയറിങ് / ഇന്ത്യന്‍ ക്രാഫ്റ്റ് സ്റ്റഡീസ് അനുബന്ധമേഖലകളുമായി ബന്ധപ്പെട്ട എഞ്ചിനീയറിങ് അഥവാ ഡിസൈന്‍ വിഷയങ്ങളില്‍ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമോ തത്തുല്യ വിഷയങ്ങളില്‍ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അധ്യാപന/ വ്യവസായിക മേഖലയില്‍ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിശദമായ ബയോഡാറ്റ സഹിതം പ്രിന്‍സിപ്പല്‍, കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ചന്ദനത്തോപ്പ്, കൊല്ലം വിലാസത്തില്‍ 28ന് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ ലഭിക്കണം. വിവരങ്ങള്‍ക്ക് www.ksid.ac.in