ഉത്സവ നോട്ടീസ് പ്രകാശനം ചെയ്തു
1278744
Saturday, March 18, 2023 11:25 PM IST
കല്ലുവാതുക്കൽ: നടയ്ക്കൽ വരിഞ്ഞം ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവ നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി .പുരുഷോത്തമക്കുറുപ്പ് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സാമൂഹ്യപ്രവർത്തകനുമായ .വി.എസ് സന്തോഷ്കുമാറിന് നൽകി പ്രകാശനം നിർവഹിച്ചു.
ക്ഷേത്രഭരണസമിതി സെക്രട്ടറി ജെ .സുധാകരകുറുപ്പ്, ഉത്സവക്കമ്മിറ്റി കൺവീനർ വിഷ്ണുവിശ്വരാജൻ, കെ.ശ്രീധരകുറുപ്പ്, എം .സുനുകുമാർ, എസ് ആർ മുരളി, എം.വിജയകുമാർ, രാമചന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, ജെ.രതീഷ്, ജയകൃഷ്ണൻ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ക്ഷേത്രത്തിലെ പൂരം ഉത്രം തിരുനാൾ ഉത്സവം 27 ന് കൊടിയേറി ഏപ്രിൽ അഞ്ചിന് ആറാട്ടോടുകൂടി അവസാനിക്കും.