സന്ത്ശിരോമണി ഗുരു രവിദാസ് ജയന്തി ആഘോഷിച്ചു
1265459
Monday, February 6, 2023 11:07 PM IST
അഞ്ചൽ : ബിജെപി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സന്ത്ശിരോമണി ഗുരു രവിദാസ് ജയന്തി ആഘോഷിച്ചു.
രവിദാസിന്റെ 647-ാമത് ജയന്തിയാണ് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ഏറം ഉച്ചിക്കോട് പട്ടികജാതി സങ്കേതത്തിൽ നടന്നത്.
രാവിലെ 10.30 നു പുഷ്പാർച്ചനയോടെ ആരംഭിച്ച പരിപാടിയിൽ ബിജെപി പട്ടികജാതി മോർച്ച ജില്ല വൈസ് പ്രസിഡന്റ് രതു തങ്കപ്പന്റെ അധ്യക്ഷതയില്‍ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി ബബുൽദേവ് പരിപാടി ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത കൈത്തൊഴിൽ മേഖലയുടെ സാധ്യതകളും പദ്ധതികളും പട്ടികജാതി സമൂഹം പ്രയോജന പെടുത്തണമെന്നും അതിനായി പുതിയ വ്യാപാര സ്ഥാപനം തുടങ്ങാൻ എല്ലാ സഹായവും പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി ചെയ്തു നൽകുമെന്നും ബാബുല്‍ ദേവ് പറഞ്ഞു. അത്തരത്തിൽ ചെരുപ്പ് നെയ്യുന്ന ചാമർ സമുദായത്തിൽ നിന്നുമാണ് ഗുരു രവിദാസ് എന്ന സാമൂഹ്യ പരിഷ്കാർത്താവ് ഉണ്ടായതെന്നും ബാബുല്‍ ദേവ് കൂട്ടിച്ചേര്‍ത്തു.