ഡി. വിനയചന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാരം പി.കെ.ഗോപിക്ക്
1265444
Monday, February 6, 2023 11:05 PM IST
കൊല്ലം: ഡി. വിനയചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡി വിനയചന്ദ്രൻ കവിതാ പുരസ്കാരം - 2023 കവി പി.കെ ഗോപിയുടെ മനുഷ്യേശ്വരം എന്ന കൃതിക്ക് ലഭിച്ചു.
നൂറ്റിമുപ്പതിൽ പരം കൃതികളിൽനിന്ന് ആലങ്കോട് ലീലാ കൃഷ്ണൻ, ഡോ.എം.എസ് നൗഫൽ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 11 ന് വൈകുന്നേരം നാലിന് കടപുഴ നവോദയ ഗ്രന്ഥശാല അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. പി.എസ്.ശ്രീകല (സ്റ്റേറ്റ് നോളജ് ഡയറക്ടർ ) സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി കെ.സുധീർ അറിയിച്ചു.
ബോധവൽക്കരണ പരിപാടി
സംഘടിപ്പിച്ചു
കൊല്ലം: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള വനിതാ സംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ശൈശവ വിവാഹ നിരോധന നിയമം 2006 നെ കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ഫാ.ബൈജു ജൂലിയൻ അധ്യക്ഷത വഹിച്ച പരിപാടി സബ് ജഡ്ജ് അഞ്ചു മീര ബിർള ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൾ ജുവാദ് വാഹബി, സുനിൽ, സിസ്റ്റർ ഉഷറ്റ മേരി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. വനിതാ സംരക്ഷണ ഓഫീസർ പ്രസന്ന കുമാരി ക്ലാസ് നയിച്ചു. ലക്ഷ്മി പ്രിയ പ്രസംഗിച്ചു.