സ​ർ​വ​ഭൂ​ത​യു​ടെ ആ​ചാ​ര്യ​നാ​യി​രു​ന്നു ച​ട്ട​മ്പി​സ്വാ​മി​ക​ൾ: നൊ​ച്ചൂ​ർ വെ​ങ്കി​ട്ട​രാ​മ​ൻ
Sunday, February 5, 2023 10:48 PM IST
പ​ന്മ​ന : സ​ർ​വ​ഭൂ​ത ദ​യ​യു​ടെ ആ​ചാ​ര്യ​നാ​യി​രു​ന്നു ച​ട്ട​മ്പി​സ്വാ​മി​ക​ളെ​ന്ന് ര​മ​ണ​ച​ര​ണ തീ​ർ​ഥ നൊ​ച്ചൂ​ർ വെ​ങ്കി​ട്ട​രാ​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ച​ട്ട​മ്പി​സ്വാ​മി മ​ഹാ​സ​മാ​ധി താ​ബ്ദി ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​ത്സം​ഗ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ൻ ആ​ത്യ​ന്തി​ക​മാ​യി എ​ത്തേ​ണ്ട​ത് ശാ​ന്തി​യി​ലും സ​ന്തു​ഷ്ടി​യി​ലു​മാ​ണ്. അ​തി​ന് ഭ​ക്തി​യും യോ​ഗ​വും ജ്ഞാ​ന​വും സ​ഹാ​യി​ക്കു​ന്ന​താ​ണ്.
സ​ർ​വ​ജ്ഞ​നും ഋ​ഷി​യു​മാ​യ ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ ജീ​വി​ത​വും പ്ര​ബോ​ധ​ന​ങ്ങ​ളും പ​ര​മ​മാ​യ ഭ​ക്തി​യി​ലേ​ക്കും ജ്‌​ഞാ​ന​ത്തി​ലേ​ക്കും ന​മ്മു​ടെ സ​മൂ​ഹ​ത്തെ വ​ള​രെ അ​ന്ത​രി​ക​മാ​യി ന​യി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വാ​മി സ​ർ​വ്വാ​ന​ന്ദ​തീ​ർ​ത്ഥ​പാ​ദ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. ഗി​രീ​ഷ് കു​മാ​ർ ഓ​ഫീ​സ് കോ​ർ​ഡി​നേ​റ്റ​ർ ജി. ​ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പൂ​ർ​ണ കും​ഭം ന​ൽ​കി സ്വീ​ക​രി​ച്ചു. സ്വാ​മി സ​ർ​വാ​ത്മാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ, ഡോ. ​കെ. പി. ​വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.