കലയപുരം ആശ്രയ സങ്കേതത്തിൽ മാനസികാരോഗ്യ ക്യാമ്പ് നടന്നു
1263071
Sunday, January 29, 2023 10:30 PM IST
കൊട്ടാരക്കര : കേരളാ സാമൂഹ്യ സുരക്ഷാ മിഷനും വെട്ടിക്കവല ബ്ലോക്ക് അഡീഷണൽ ഐ സി എസ് ഡി യും കലയപുരം സങ്കേതത്തിൽ മാനസികാരോഗ്യ ക്യാമ്പ് നടത്തി.
മനോരോഗ വിദഗ്ധൻ ഡോ. സാഗർ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ശരീരത്തിന്റെ ആരോഗ്യത്തിനുവേണ്ടി വെമ്പൽ കൊള്ളുന്നവർ മനസിന്റെ ആരോഗ്യം ശ്രദ്ധിക്കുന്നില്ലെന്നും മനസിന്റേയും ശരീരത്തിന്റേയും ആരോഗ്യം സംതുലനാവസ്ഥയിൽ ആകുമ്പോഴാണ് ഏതൊരാളും പൂർണ ആരോഗ്യവാനാകുന്നതെന്നും ഡോ. സാഗർ അഭിപ്രായപ്പെട്ടു.
ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് അധ്യക്ഷത വഹിച്ചു. ഡോ. പ്രമോദ്, ഡോ.സുരേഷ് ലാൽ, ഡോ. ഗീതാഞ്ജലി, ജില്ലാ കോ ഓർഡിനേറ്റർ ആനന്ദ്, വൈഷ്ണവ്, നസറുദീൻ, സജിത, നിസാറുദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ആശ്രയ സങ്കേതത്തിലെ താമസക്കാർക്ക് പുറമെ മൈലം ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട നൂറോളം പേർക്കും ക്യാമ്പ് പ്രയോജനപ്പെട്ടു.
ഫെബ്രുവരി ഒന്പതിന് ആശ്രയയിൽ രണ്ടാം ഘട്ട ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കോ ഓർഡിനേറ്റർ അനന്തു പറഞ്ഞു.