മലങ്കര കത്തോലിക്കാ സഭ കൊട്ടാരക്കര കൺവൻഷൻ നാളെ തുടങ്ങും
1262504
Friday, January 27, 2023 11:14 PM IST
കൊട്ടാരക്കര: മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപതയുടെ കൊട്ടാരക്കര വൈദിക ജില്ലാ കൺവൻഷൻ നാളെ ആരംഭിച്ച് ഫെബ്രുവരി രണ്ടിന് സമാപിക്കും. കിഴക്കേ തെരുവ് സെന്റ്് മേരീസ് സ്കൂൾ ഗ്രൗണ്ടിലാണ് കൺവൻഷൻ നടക്കുക. ഫാ. ഡാനിയേൽ പൂവണ്ണത്തിങ്കൽ വചനപ്രഘോഷണത്തിന് നേതൃത്വം നൽകും.
നാളെ വൈകുന്നേരം 5.30ന് സന്ധ്യാനമസ്കാരത്തോടെയാണ് കൺവൻഷൻ ആരംഭിക്കുക. ഡോ. മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
30 നും 31 നും വൈകുന്നേരം അഞ്ചിന് ജപമാല പ്രാർഥന, 6.30ന് വിശുദ്ധ കുർബാന, വചന പ്രഘോഷണം. ഫെബ്രുവരി ഒന്നിന് വൈകുന്നേരം അഞ്ചിന് ജപമാല.
തുടർന്ന് ഡോ. ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ വിശുദ്ധ കുർബാനയർപ്പിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. ഫെബ്രുവരി രണ്ടിന് മേജർ ആർച്ച് ബിഷപ് കർദിനാൾ ക്ലിമ്മീസ് കാത്തോലിക്കാ ബാവ സമാപന സന്ദേശം നൽകും.
കൺവൻഷൻ ദിവസങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും സമാപന ആശിർവാദവും ഉണ്ടായിരിക്കും. രോഗശാന്തി ശുശ്രൂഷക്കും കൗൺസിലിംഗിനും അവസരമുണ്ടായിരിക്കുന്നതാണെന്നും കൺവൻഷൻ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായതായ.ും സംഘാടകർ അറിയിച്ചു.