തഴവ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് നിർമാണം: സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർ
Wednesday, January 25, 2023 11:27 PM IST
കൊ​ല്ലം: ത​ഴ​വ സ​ർ​ക്കാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി ഐ​എ​ച്ച്​ആ​ർ​ഡി കോ​ള​ജി​നോ​ട് ചേ​ർ​ന്ന് ഏ​റ്റെ​ടു​ത്ത സ്ഥ​ലം ജി​ല്ലാ ക​ളക്ട​ർ അ​ഫ്‌​സാ​ന പ​ർ​വീ​ൺ സ​ന്ദ​ർ​ശി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ത്തി​ൽ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞു.
നി​ല​വി​ൽ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ളജും ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു. കോ​ള​ജി​ന്‍റെ എ​ൻഒ​സി ല​ഭി​ച്ചാ​ൽ ഉ​ട​ൻ കി​ഫ്ബി​യു​ടെ അ​നു​മ​തി നേ​ടി നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സി. ​ആ​ർ മ​ഹേ​ഷ്‌ എം​എ​ൽഎ പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി ഫ​യ​ർ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി​യും പ​രി​ശോ​ധി​ച്ചു. ഓ​ഗ​സ്റ്റോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പിഡ​ബ്ല്യുഡി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
എ​ൽആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജ​യ​ശ്രീ, ത​ഹ​സി​ൽ​ദാ​ർ ഷി​ബു പോ​ൾ, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.