പുസ്തക ചർച്ചയും അനുസ്മരണവും നടത്തി
1246669
Wednesday, December 7, 2022 11:25 PM IST
പാരിപ്പള്ളി: മലയാള വേദി സാഹിത്യ കൂട്ടായ്മയുടെ ഭാഗമായി കടമ്പാട്ടുകോണം വായനശാലയിൽ വടശേരിക്കോണം പ്രസന്നന്റെ അഗ്രായനം എന്ന പുസ്തകം ചർച്ച ചെയ്തു. അന്തരിച്ച സാഹിത്യകാരൻ സതീഷ്ബാബു പയ്യന്നൂരിനെയും നടൻ കൊച്ചുപ്രേമൻ എന്നിവരെ അനുസ്മരിക്കുകയും ചെയ്തു.
സമ്മേളനത്തിൽ കവി ഓരനലൂർബാബു അധ്യക്ഷനായിരുന്നു. പ്രഫ. ഷിഹാബുദീൻ, ബൈജുഗ്രാമിക, യൂ എൻ ശ്രീകണ്ഠൻ, നൂർമുഹമ്മദ്, വിശ്വതിലകൻ രേണുക സിസ്റ്റേഴ്സ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊട്ടിയം എൻഎസ്എസ് കോളേജിൽ
സ്പെഷൽ കാമ്പയിൻ സംഘടിപ്പിച്ചു
കൊല്ലം: കൊട്ടിയം മന്നം മെമോറിയൽ എൻ എസ് എസ് കോളേജിലെ ഇലക്ടറൽ ലിറ്റററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനുള്ള സ്പെഷൽ കാമ്പയിൻ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. സതീഷ് ഇ.എൻ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് കോഡിനേറ്റർ ഡോ. ലാലു എസ്. കുറുപ്പ് , പിടിഎ സെക്രട്ടറി ഡോക്ടർ പ്രകാശ് ചന്ദ്രൻ, ഹിന്ദി വിഭാഗം അധ്യാപിക രാധിക എന്നിവർ പ്രസംഗിച്ചു.