പുനലൂരിലെ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കി
1246665
Wednesday, December 7, 2022 11:25 PM IST
കൊല്ലം: അതിദരിദ്ര വിഭാഗത്തിപ്പെട്ടവരെ കണ്ടെത്തി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പുനലൂര്‍ നഗരസഭയിലെ 15 പേര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കി. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാമിന് താലൂക്ക് സപ്ലൈ ഓഫീസര്‍ ഫൈസല്‍ വിതരണത്തിനായി കൈമാറി.
നഗരസഭയുടെ 35 വാര്‍ഡുകളില്‍ നിന്നും 42 അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവരെയാണ് കണ്ടെത്തിയത്. ഇവരില്‍ റേഷന്‍ കാര്‍ഡ് ഇല്ലാതിരുന്ന 15 പേര്‍ക്കാണ് ഇപ്പോള്‍ താലൂക്ക് സപ്ലൈ ഓഫീസ് മുഖേന കാര്‍ഡുകള്‍ നല്‍കിയത്. 33 പേര്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി ഭക്ഷണം വീടുകളില്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. പ്രതിമാസം ഒരു തവണ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ആവശ്യമായ ചികിത്സയും നല്‍കും. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത 12 പേര്‍ക്ക് ലഭ്യമാക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. 10 പേര്‍ക്ക് ക്ഷേമപെന്‍ഷനും ലഭ്യമാക്കും.