സായുധസേനാ പതാകദിനാചരണം
1246659
Wednesday, December 7, 2022 11:09 PM IST
കൊല്ലം:ജില്ലാ സൈനികക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല സായുധസേന പതാകദിനാഘോഷത്തിന്റെയും പതാകനിധി സമാഹരണത്തിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. ആദ്യ പതാക ഏറ്റുവാങ്ങി നിധി സമാഹരണത്തിലേക്ക് സംഭാവനയും നല്കി. സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പതാക ദിനാചരണത്തിലൂടെ ലഭിക്കുന്ന തുക ആശ്വാസമാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
സേവനത്തിനിടയില്‍ മരണപ്പെട്ട സൈനികരോടുള്ള സ്മരണാര്‍ഥമാണ് ദിനാചരണം. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്റ്റനന്റ് കേണല്‍ (റിട്ട) പി. വിശ്വനാഥന് അധ്യക്ഷനായി.
ജില്ലാ സൈനികക്ഷേമ ഓഫീസര്‍ എം. ഉഫൈസുദീന്‍, അസിസ്റ്റന്റ്് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗ്രീഷ്മ രാജന്, വിവിധ സംഘടനകളുടെ ഭാരവാഹികളായ പി. സതീഷ്ചന്ദ്രന്, ജോര്‍ജ് വര്‍ഗീസ്, മുളവന അലക്സാണ്ടര്‍, മധു വട്ടവിള, ഉദ്യോഗസ്ഥര്‍, വിമുക്തഭടര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
കൊല്ലം: സര്‍ക്കാര്‍ ലഹരിവിമുക്ത പരിപാടിയുടെ ഭാഗമായി മുളങ്കാടകം യുഐടിയിലെ എന്‍എസ്എസ് യൂണിറ്റും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ. മോഹനകുമാര്‍ ഉദ്ഘാടനം ചെയ്തു. എ പ്രോഗ്രാം ഓഫീസര്‍ ലക്ഷ്മി മോഹന്‍ നേതൃത്വം നല്കി.