ഇവാൻജലിക്കൽ സഭ സൗത്ത് കേരള ഡയോസിസ് കൺവൻഷൻ ഇന്നു മുതൽ
1246656
Wednesday, December 7, 2022 11:09 PM IST
കൊട്ടാരക്കര: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൗത്ത് കേരള ഡയോസിസ് കൺവൻഷൻ ഇന്നു മുതൽ വാളകം പാലസ് മൗണ്ടിലെ ഡയോസിസ് സെന്ററിൽ നടക്കും. 11 ന് സമാപിക്കും.
ഇന്നു ആറിന് പ്രിസൈഡിംഗ് ബിഷപ് ഡോ.തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ഡയോസിസ് ബിഷപ് ഡോ.എബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. ഇന്നും നാളെയുമായി നടക്കുന്ന വർക്കേഴ്സ് കോൺഫറൻസിൽ റവ. മോൻസി വർഗീസ്, റവ. ജോർജ് ജോസഫ് എന്നിവർ ക്ലാസുകൾ എടുക്കും. വെള്ളിയാഴ്ച്ച ആറിനു സഭാ സെക്രട്ടറി റവ.എബ്രഹാം ജോർജ് പ്രസംഗിക്കും. ശനിയാഴ്ച 10 ന് യൂത്ത് കോൺഫറൻസ് ബ്രദർ.ബേസിൽ ജോർജ് പ്രസംഗിക്കും. നാലിന് വാളകം ജംഗ്ഷനിൽ പരസ്യയോഗം. വൈകുന്നേരം ആറിനു റവ.ജോർജ് ജോസഫ് പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ എട്ടിനു ഡയോസിസ് ബിഷപ്പ് ഡോ.എബ്രഹാം ചാക്കോയുടെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ, പത്തിന് നടക്കുന്ന ആത്മീയ സംഗമത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് ഭാരവാഹികളായ റവ.കെ.എസ്.ജെയിംസ്, ജി.ശമൂവേൽ കുട്ടി, കെ.പി ഫിലിപ് എന്നിവർ അറിയിച്ചു.