അഞ്ചലിനെ വര്ണത്തേരിലേറ്റി കൗമാരകലയുടെ നാലാം നാള്
1244578
Wednesday, November 30, 2022 11:08 PM IST
അഞ്ചല്‍ : അഞ്ചലില്‍ ഉയര്‍ന്ന കലയുടെ നൂപുരധ്വനി മൂന്നുനാള്‍ പിന്നിട്ടു. അഞ്ചുചൊല്ലിന്റെ നാട്ടില്‍ ആരംഭിച്ച കൗമാരകലാ മാമാങ്കത്തിന് മൂന്നുദിവസം പിന്നിടുമ്പോള്‍ വലിയ പ്രേക്ഷക പങ്കാളിത്തമാണ് ലഭിക്കുന്നത്.
രണ്ടാം ദിനം രാത്രി ഏറെ വൈകിയാണ് മത്സരങ്ങള്‍ അവസാനിച്ചതെങ്കില്‍ മൂന്നാം നാള് ഒട്ടുമിക്ക വേദികളിലും രാത്രി എട്ടോടെ തന്നെ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചു. ചില വേദികളില്‍ ഫലപ്രഖ്യാപനം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇവയെല്ലാം പരിഹരിച്ചുകൊണ്ടാണ് മത്സരങ്ങള്‍ മുന്നേറുന്നത്. മൂന്നാം നാള് നാടകവേദിയിലെ വിധികര്‍ത്താക്കളെ സംബന്ധിച്ച് ഉണ്ടായ തര്‍ക്കം വാക്കേറ്റത്തില്‍ എത്തിയെങ്കിലും പിന്നീട് പരിഹരിച്ചു. സംഘഗാന വേദിയിലും പ്രതിഷേധ സ്വരം ഉയര്‍ന്നിരുന്നു.