ഐസിഎസ്ഇ, ഐഎസ്സി സോൺ -എ കായിക മേള! തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂൾ റണ്ണറപ്പ്
1226659
Saturday, October 1, 2022 11:15 PM IST
കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന സിഐഎസ്സിഇ കേരള റീജിയൺ ഐസിഎസ്ഇ/ഐഎസ്സി സോൺ -എ കായിക മേളയിൽ തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ 370 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 245 പോയിന്റ് നേടി കൊല്ലം തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ റണ്ണറപ്പായി.
അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ 24 പോയിന്റും പെൺകുട്ടികളുടെ വിഭാഗത്തിൽ തങ്കശേരി മൗണ്ട് കാർമൽ സ്കൂൾ 30 പോയിന്റും കര സ്ഥമാക്കി.
അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ 74 പോയിന്റും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനനന്ത പുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ 88 പോയിന്റും കരസ്ഥമാക്കി.
അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ 84 പോയിന്റും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ 96 പോയിന്റും നേടി.
അത് ലറ്റിക് മീറ്റിന്റെ സമാപന സമ്മേളനത്തിൽ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ അഭിലാഷ് മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് അദ്ദേഹം ട്രോഫികൾ സമ്മാനിച്ചു.സ്പോർട്സ് കോ-ഓർഡിനേറ്ററും ആതിഥേയരായ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലുമായ റവ.ഡോ.സിൽവി ആന്റണി അധ്യക്ഷത വഹിച്ചു. ജൂനിയർ പ്രിൻസിപ്പൽ ഡോണാ ജോയി, തേവലക്കര ഹോളി ട്രിനിറ്റി പ്രിൻസിപ്പൽ ലീന എന്നിവർ പ്രസംഗിച്ചു.